• June 19, 2021

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ;40ഓളം ജീവനക്കാര്‍ക്ക് പരിക്ക്

 ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ;40ഓളം ജീവനക്കാര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ദാഹജില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 40ഓളം ജീവനക്കാര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം അണക്കാന്‍ പത്ത് ഫയര്‍ ഫോഴ്സുകള്‍ തീവ്രശ്രമം തുടരുകയാണ്.

അഗ്രോ – കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടസമയം 40ഓളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ഭറൂച്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുന്‍കരുതല്‍ നടപടിയെന്നോണം ഫാക്ടറിക്ക് സമീപം സ്ഥിതിചെയ്യുന്ന ലഖി, ലുവാര ഗ്രാമങ്ങളിലെ നിവാസികളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Related post