• October 23, 2021

കൊവിഡ് 19: കരയ്ക്കടുക്കാനാവാതെ കപ്പലുകള്‍

 കൊവിഡ് 19: കരയ്ക്കടുക്കാനാവാതെ കപ്പലുകള്‍

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണും സഞ്ചാര നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കരയ്ക്കടുക്കാനാവാതെ കടലില്‍ കുടങ്ങിക്കിടക്കുന്ന കപ്പലുകളില്‍ ഉള്ളത് നാല്‍പ്പതിനായിരത്തോളം ഇന്ത്യക്കാര്‍. ഇത്രയും അധികം ഇന്ത്യന്‍ ജീവനക്കാര്‍ വിവിധ കപ്പലുകളിലായി കുടങ്ങിക്കിടപ്പുണ്ടെന്നാണ് ഷിപ്പ് ഓണേഴ്സ് മാനേജേഴ്സ് ആന്‍ഡ് ഏജന്റ് അസോസിയേഷന്‍ ആണ് അറിയിച്ചത്.

ക്രൂയിസ്, കാര്‍ഗോ കപ്പലുകളിലായി ജോലി നോക്കുന്ന ഇന്ത്യന്‍ ജീവനക്കാരെ തിരിച്ചുകൊണ്ടു വരുന്ന കാര്യത്തില്‍ നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. എങ്ങനെയെങ്കിലും തങ്ങളെ നാട്ടില്‍ എത്തിക്കാനാണ് കപ്പല്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. തിരിച്ചെത്തിയാല്‍ തങ്ങള്‍ ക്വാറന്റീനില്‍ പോയ്ക്കോളാമെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ അറിയിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ പലരീതിയിലും ബന്ധപ്പെട്ടെങ്കിലും നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, കപ്പലുകളില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ജീവനക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ്.

Related post