• May 15, 2021

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

 ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്  46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. മൂടല്‍മഞ്ഞ് കാരണം ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.ശക്തമായ മൂടല്‍മഞ്ഞ് കാരണം കാഴ്ച വ്യക്തമാകാത്തതുകൊണ്ടാണ് ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

ഡല്‍ഹിയില്‍ ഇന്ന് രാവിലെ അഞ്ചരയ്ക്ക് 10.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതുപോലെതന്നെ വെളളിയാഴ്ച രാവിലെയും വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞ് കാരണം പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തണുപ്പുകാലത്തെ ഏറ്റവും കൊടുംതണുപ്പുള്ള പ്രഭാതമായിരുന്നു ഈ ബുധനാഴ്ച കടന്നുപോയത്. ബുധനാഴ്ച രാവിലെ 7 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ്് വിമാന കമ്ബനികളുമായോ അല്ലെങ്കില്‍ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.അതിനുപുറമേ ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related post