• October 23, 2021

തമിഴ് നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു

 തമിഴ് നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു

തമിഴ് നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. തമിഴ് നാട്ടില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ സി വിജയബാസ്‌കര്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

നാല് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും ചെന്നൈയില്‍ നിന്നുള്ള ഇവരുടെ ട്രാവല്‍ ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചത്. സേലം മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഇവരുടെ സാമ്പിളുകള്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

മാര്‍ച്ച് 22 മുതല്‍ ഇവരെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയായിരുന്നു എന്നും തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Related post