• October 17, 2021

മുംബൈയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് 19

 മുംബൈയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് 19

മുംബൈ സെന്‍ട്രലില്‍ മാത്രം സ്വകാര്യ ആശുപത്രിയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സഹപ്രവര്‍ത്തകരായ 150 ലധികം നഴ്‌സുമാര്‍ നിരീക്ഷണത്തിലുണ്ട്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ് മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നു ഡോക്ടര്‍മാരും ഉള്‍പ്പെടും.

കോവിഡ് പരിശോധനാ സംവിധാനം ഇല്ലാത്ത ഉത്തരേന്ത്യയിലെ ആശുപത്രികളിലെ അവസ്ഥ ഗുരുതരമാണ്. രോഗികളുടെ ഹിസ്റ്ററി രേഖപ്പെടുത്തുകയോ പരിശോധനക്ക് റഫര്‍ ചെയ്യുകയോ ചെയ്യുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ മരിച്ചവരുടെ സാമ്പിളുകളും ശേഖരിച്ചിട്ടില്ല.

രാജ്യത്ത് നൂറിനടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. നിരവധി പേര്‍ നിരീക്ഷണത്തിലാണ് .

Related post