• May 14, 2021

5ജി സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം വിപണിയിലിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

 5ജി സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം വിപണിയിലിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്മാര്‍ട്ട്ഫോണുകളുടെ വില വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 ല്‍ ബ്രാന്‍ഡുകളില്‍ മിക്കതും 500 ഡോളറിന് (35,800 രൂപ) മുകളിലുള്ള 5 ജി ഫോണുകള്‍ പുറത്തിറക്കും. 4 ജി വേരിയന്റുകള്‍ മിക്കതും 10,000 രൂപയ്ക്ക് താഴെ വിലയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021 ന്റെ തുടക്കത്തില്‍ മാത്രമേ 5 ജി ഫോണുകളുടെ വില 300 ഡോളറിന് താഴേക്ക് കുറയുകയുള്ളുവെന്നും ഐഡിസി ഇന്ത്യയിലെ ഗവേഷണ ഡയറക്ടര്‍ നവകേന്ദര്‍ സിംഗ് വ്യക്തമാക്കി.
ചിപ്സെറ്റ് നിര്‍മാതാക്കളായ ക്വാല്‍കോം, മീഡിയടെക്, സാംസങ്, ഹുവാവേ എന്നിവ 5 ജി സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ ചിപ്പുകളിലേക്ക് ഇവ കൊണ്ടുവന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഈ വര്‍ഷം കമ്പനികള്‍ രാജ്യത്ത് 15 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുമെന്നാണ് ടെക്ക് ആര്‍ക്കിന്റെ റിപ്പോര്‍ട്ട് പറയുന്നത്. വണ്‍പ്ലസ്, ഷിയോമി, മൈക്രോമാക്‌സ്, ഹുവാവേ, വിവോ തുടങ്ങിയ കമ്പനികള്‍ ഇതിനകം 5 ജി സ്മാര്‍ട്ട്ഫോണുകള്‍ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.5 ജി നെറ്റ്വര്‍ക്കിനെ സംബന്ധിച്ച പല തരത്തിലുള്ള അനിശ്ചിതത്വം കാരണം 2020 ല്‍ 5 ജി ഫോണുകള്‍ വിപണിയില്‍ ഇറക്കാനായിരുന്നില്ല .

Related post