• October 16, 2021

ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം

 ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം

മഹാരാഷ്ട്രയിലെ ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം. നെഹ്റു ചാവ്ല്‍ സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

ധാരാവിയില്‍ പുതുതായി അഞ്ച് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.

Related post