• May 13, 2021

ടി.എം കൃഷ്ണയും സിദ്ധാര്‍ഥുമടക്കം 600 പേര്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി കമല്‍ഹാസന്‍

 ടി.എം കൃഷ്ണയും സിദ്ധാര്‍ഥുമടക്കം 600 പേര്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി കമല്‍ഹാസന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ലോക്‌സഭാംഗമായ തോള്‍ തിരുമാവളവന്‍, ടിഎം കൃഷ്ണ, നടന്‍ സിദ്ധാര്‍ത്ഥ്, നിത്യാനന്ദ് ജയറാം തുടങ്ങി 600 ഓളം പേര്‍ക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ഇതിനെ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവള്ളുവര്‍കോട്ടത്ത് വിവിവധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റായ പ്രചാരണം നടത്തുമെന്ന് ചൂണ്ടികാണിച്ചു പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മദ്രാസ് ഐഐടി, മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

Related post