• June 15, 2021

ഒമാനില്‍ 604 പേര്‍ക്ക് കൂടി കോവിഡ്

 ഒമാനില്‍ 604 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 260 പേര്‍ പ്രവാസികളാണ് . 6 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 81 ആയി ഇതുവരെ 17486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 75 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്ളത്. 3793 പേര്‍ രോഗമുക്തരായി. 13612 പേരാണ് നിലവില്‍ രോഗ ബാധിതരായി ഉള്ളത്.

ലോക്​ഡൗണിനെ തുടർന്ന്​ വിദേശത്ത്​ കുടുങ്ങിയ ഒമാനിൽ റസിഡൻസ്​ വിസയുള്ളവർക്ക്​ അതി​​െൻറ കാലാവധി കഴിയുന്ന പക്ഷം ഓണ്‍ലൈനിൽ പുതുക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമാന്​ അകത്തുള്ളവർക്കും റസിഡൻസ്​ വിസ ഓണ്‍ലൈനിൽ പുതുക്കാൻ സൗകര്യമുണ്ട്​. സന്ദർശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടക്കുന്നതിന്​ മുമ്പ്​ രാജ്യത്ത്​ ഇറങ്ങാൻ സാധിക്കാത്തവർ പഴയ വിസക്ക്​ പകരം പുതിയത്​ അപേക്ഷിക്കണം.പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്വീകരിക്കാത്ത പക്ഷം ആ വിസ പുതുക്കാൻ കഴിയില്ലെന്ന കാര്യം മനസിലാക്കണമെന്ന്​ ആർ.ഒ.പി ഉദ്യോഗസ്​ഥൻ പറഞ്ഞു.

Related post