• June 15, 2021

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേര്‍ക്ക്‌ കോവിഡ്

 കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേര്‍ക്ക്‌  കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേര്‍ക്കാണ് കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയി. പുതിയ രോഗികളില്‍ 165 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി.

24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 197 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 86 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 191 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 72 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 146 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2738 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 278945 സ്വാബ് ടെസ്റ്റുകള്‍ നടത്തി.

പുതുതായി 604 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 7946 ആയി. നിലവില്‍ 15146 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 193 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Related post