• October 17, 2021

യുഎഇയില്‍ 7 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

 യുഎഇയില്‍ 7 ഇന്ത്യക്കാര്‍ക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു

യുഎഇയില്‍ 7 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ രോഗബാധിതരുടെ എണ്ണം 198 ആയി.

കൂടാതെ, നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്ക് രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 41 ആയി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശം പാലിക്കാത്തതിനാലാണ് 17 പേര്‍ക്ക് രോഗം പടര്‍ന്നതെന്നും യുഎഇ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Related post