• October 16, 2021

കുവൈത്തില്‍ 80 പേര്‍ക്ക് കൂടി കോവിഡ്-19

 കുവൈത്തില്‍ 80 പേര്‍ക്ക് കൂടി കോവിഡ്-19

ഞായറാഴ്ച 80 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വര്‍ദ്ധിച്ചു.

പുതിയ രോഗികളില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. മൂന്നു ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ കുവൈത്ത് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related post