• October 16, 2021

ധാരാവി ചേരിയില്‍ വീണ്ടും കൊവിഡ് മരണം

 ധാരാവി ചേരിയില്‍ വീണ്ടും കൊവിഡ് മരണം

മുംബൈയിലെ ധാരാവി ചേരിയില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് സ്ഥിരീകരിച്ച് കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 80കാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

പതിനഞ്ച് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ധാരാവിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1574 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 110 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ മരിച്ചത്

Related post