• June 24, 2021

തമിഴ് നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച 88 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല ;ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍

 തമിഴ് നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച 88 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല ;ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍

തമിഴ് നാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 88 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരില്‍ 84 ശതമാനത്തിന്റെയും മരണകാരണം മറ്റ് രോഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

തമിഴ് നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 17,082 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 11,131 പോസിറ്റിവ് കേസുകള്‍ ചെന്നൈയിലാണ്. സംസ്ഥാനത്ത് 118 പേരാണ് കൊറോണയെ തുടര്‍ന്ന് മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. 4.21 ലക്ഷം ടെസ്റ്റുകളാണ് സംസ്ഥാനം നടത്തിയത്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അത് മാത്രമാണ് രോഗ വ്യാപനത്തിന്റെ വിവരം മനസ്സിലാക്കാന്‍ സഹായിക്കുക. ഇതിനനുസരിച്ചാണ് ചികിത്സാനയം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തമിഴ് നാട്ടില്‍ മരിച്ചവരില്‍ അമ്പത് ശതമാനംപേരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കൂടുതല്‍പ്പേരും ഡയബെറ്റിസ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നീ രോഗങ്ങള്‍ക്ക് ചകിത്സതേടിയവരാണെന്നും മന്ത്രി പറഞ്ഞു

Related post