• October 22, 2021

കാസര്‍കോട്ടേക്ക് തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ സംഘം യാത്രതിരിച്ചു

 കാസര്‍കോട്ടേക്ക് തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ സംഘം യാത്രതിരിച്ചു

കൊവിഡ് രോഗബാധിതര്‍ ഏറ്റവും അധികമുള്ള കാസര്‍ഗോഡ്, അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം യാത്രതിരിച്ചു.മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറാണ് സംഘത്തെ നയിക്കുന്നത്. ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്സുമാരും സംഘത്തിലുണ്ട്.

കാസര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സംഘം യാത്ര തിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുള്ളത് കാസര്‍ഗോഡാണ്. ഇന്നലെ ആറ് പേര്‍ക്ക് കൂടി കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ നിസാമുദ്ദീനില്‍ നിന്നും വന്ന ആളാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടര്‍ന്നത്. കാസര്‍ഗോഡ് മുനിസിപ്പാലിറ്റി, ഉദുമ, മുളിയാര്‍, ബദിയടുക്ക സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4 പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെടുന്നു.

Related post