• August 3, 2021

ആധാർ സുരക്ഷിതമാക്കാൻ പുതിയ ആപ്പുമായി യുഐഡിഐഎ

 ആധാർ സുരക്ഷിതമാക്കാൻ പുതിയ ആപ്പുമായി യുഐഡിഐഎ

ആധാർ അപ്ലിക്കേഷൻ കൂടുതൽ സുരക്ഷിതമാകുന്നതിനു വേണ്ടി യുണിക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. യുഐഡിഐഎ നിർദേശം അനുസരിച്ച മുൻപത്തെ ആപ്പിന് പകരം പുതിയ പതിപ്പ് എത്രയും പെട്ടന്ന് ഇൻസ്റ്റാൾ ചെയ്യണം . ആൻഡ്രോയിഡ് ,ഐഒഎസ് ഉപയോക്താക്കൾക് നിലവിലെ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. പുതിയ അപ്ലിക്കേഷൻ ഒരു ബഹുഭാഷയാണ് .ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു, ബംഗാളി, മറാത്തി, തുടങ്ങി 13 ഭാഷകളിൽ ഈ അപ്ലിക്കേഷൻ ലഭ്യമാകും. ഒരു ഉപയോക്താവിന് തന്റെ ഫോണിൽ നിന്നും 3 പ്രൊഫൈൽ വരെ നിയന്ത്രിക്കാവുന്നതാണ്. ആധാർ ഓഫ്‌ലൈനിൽ പ്രവർത്തിക്കുന്നില്ല. യുഐഡിഐഎയിൽ നിന്നും ഡാറ്റാ ഡൌൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കണക്ഷൻ അത്യാവശ്യമാണ്.

Related post