• May 15, 2021

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരള മുഖ്യനെ ഇറക്കാന്‍ കെജ്രിവാള്‍ നീക്കം

 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  കേരള മുഖ്യനെ ഇറക്കാന്‍ കെജ്രിവാള്‍ നീക്കം


ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രചരണത്തിനിറക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിണറായി വിജയനെ പ്രചരണത്തിന് വിളിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സ്വീകരിച്ച നിലപാട് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആംആദ്മിയുടെ നീക്കം. മലയാളികള്‍ കൂടുതലുള്ള മേഖലകളില്‍ പിണറായി വിജയനെ പ്രചരണത്തിന് ഇറക്കാനാണ് സാധ്യത .കൂടാതെ മതേതര നിലപാട് സ്വീകരിക്കുന്നവരെയും ഇത്തവണ പ്രചരണത്തിനിറക്കാനാണ് ആംആദ്മിയുടെ നീക്കം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്നാണ് മത്സരിക്കുക. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ ഗഞ്ചില്‍ നിന്നും ജനവിധി തേടും. ഇത്തവണ ആകെ 8 വനിതകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.

Related post