• December 3, 2021

ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

 ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ആസാദിനെ തീഹാര്‍ ജയിലില്‍ അടച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും ഒരു കാരണവും കൂടാതെയാണ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ചതെന്നും പ്രിയങ്ക പറഞ്ഞു. ആസാദിന് ചികിത്സ നിഷേധിക്കുന്നത് വ്യക്തമാക്കുന്നത് സര്‍ക്കാരിന്‌റെ ഭീരുത്വമാണ്. ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 21 നാണ് ആസാദിനെ അറസ്റ്റ് ചെയ്തത്.
ചന്ദ്രശേഖര്‍ ആസാദിന്‌റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്‌റെ ഡോക്ടര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related post