• May 15, 2021

കൊറോണ ജാഗ്രത; സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതി: യുഎഇ

 കൊറോണ ജാഗ്രത; സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതി: യുഎഇ

കൊറോണ വൈറസ് പകര്‍ച്ച തടയുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതി നല്‍കി യുഎഇ. ഇന്നു മുതല്‍ 2 ആഴ്ച യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാം. ആവശ്യമെങ്കില്‍ കൂടുതല്‍ കാലത്തേക്കു നീട്ടാനും സാധ്യതയുണ്ട്. വിവിധ വകുപ്പുകളുടെ ഡിജിറ്റല്‍ സേവനം പ്രയോജനപ്പെടുത്തിയാണ് ഇതു സാധ്യമാക്കുക

.ഗര്‍ഭിണികള്‍, 9നു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ഭിന്നശേഷിക്കാര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, 60നു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ഓഫിസില്‍ എത്താതെ തന്നെ ജോലി ചെയ്യാന്‍ അനുമതിയുണ്ട്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവര്‍ ജോലിക്കു തടസ്സമുണ്ടാകാതിരിക്കാന്‍ എച്ച്ആര്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിവിധ മന്ത്രാലയങ്ങളിലെയും ജീവനക്കാര്‍ക്കും ദുബായ്, ഷാര്‍ജ, അബുദാബി എമിറേറ്റിലെ പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതിയുണ്ട്.

ഈ വിഭാഗത്തിലെ സേവനങ്ങളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതിനാല്‍ ഇടപാടുകാര്‍ക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാകുമെന്നും അറിയിച്ചു. സുഗമമായ കൃത്യ നിര്‍വഹണത്തിന് ഓണ്‍ലൈന്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും സ്മാര്‍ട് സേവനവുമായി ടെലികോം റഗുലേറ്ററി അതോറിറ്റിയും രംഗത്തുണ്ട്.

Related post