• October 23, 2021

കോവിഡിൻ്റെ ഭീതിയിലും ഭാഗ്യദേവത കടാക്ഷിച്ചു ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 20 മില്യണ്‍ ദിര്‍ഹം

 കോവിഡിൻ്റെ ഭീതിയിലും ഭാഗ്യദേവത കടാക്ഷിച്ചു ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 20 മില്യണ്‍ ദിര്‍ഹം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 20 മില്യണ്‍ ദിര്‍ഹം ( 41 കോടിയിലധികം രൂപ ). റാസ് അല്‍ ഖൈമയില്‍ താമസക്കാരനായ കണ്ണൂര്‍ സ്വദേശി ജിജേഷ് കോറോത്തനാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരുന്നു നറുക്കെടുപ്പ്. ആളുകള്‍ക്ക് നറുക്കെടുപ്പ് തല്‍സമയം കാണാന്‍ ഫെയ്‌സ് ബുക്ക് വഴിയും യൂട്യൂബ് വഴിയും അവസരം ഒരിക്കിയിരുന്നു. ഭാര്യക്കും മകള്‍ക്കും ഒപ്പം നറുക്കെടുപ്പ് തല്‍സമയം കാണുകയായിരുന്നുവെന്നാണ് ജിജേഷിന്റെ പ്രതികരണം. ജിജേഷ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നറുക്കെടുപ്പില്‍ പങ്കാളിയായത്. സമ്മാന തുക രണ്ടു സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്ന് ജിജേഷ് പറഞ്ഞു.

Related post