• June 15, 2021

യുവന്റസിനെ തകര്‍ത്ത് എ.സി.മിലാന്‍

 യുവന്റസിനെ തകര്‍ത്ത് എ.സി.മിലാന്‍

ഇറ്റാലിയന്‍ സീരി ഏയില്‍ എ.സി.മിലാന് തകര്‍പ്പന്‍ ജയം. ലീഗിലെ മുന്‍നിരക്കാരായ യുവന്റസിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് മിലാന്‍ തോല്‍പ്പിച്ചത്. ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് മിലാന്‍

ആദ്യപകുതി ഗോളടിക്കാന്‍ ഇരുടീമുകളും അനുവദിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ പതിനഞ്ച് മിനിറ്റിനകം രണ്ടു ഗോളുകള്‍ മിലാന്റെ വലയില്‍ കയറ്റി യുവന്റസ് കരുത്തുകാട്ടി. എന്നാല്‍ ആ മുന്‍തൂക്കം പ്രതിരോധത്തിലെ പിഴവുമൂലം യുവന്റസ് കളഞ്ഞുകുളിക്കുകയായിരുന്നു. കളിയുടെ 47-ാം മിനിറ്റില്‍ ആഡ്രിയാന്‍ റാബിയോട്ടാണ് യുവന്റസിനായി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് ക്രിസ്റ്റിയാനോയുടെ ഊഴമായിരുന്നു. 53-ാം മിനിറ്റില്‍ ടീമിന് 2-0ന്റെ ലീഡും റൊണാള്‍ഡോ നല്‍കി. എന്നാല്‍ 10 മിനിറ്റുകള്‍ക്കകം കളി ആകെ മാറ്റിമറിച്ച് മിലാന്‍ കളംനിറഞ്ഞു.

62-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി യുവന്റസിന്റെ വലയിലെത്തിച്ച് സ്ലാതന്‍ ഇബ്രാഹിമോവിച്ച് തന്റെ പ്രതിഭ തെളിയിച്ചു. തുടര്‍ന്ന് വീണ്ടും ആക്രമിച്ചു കളിച്ച മിലാന്‍ നിര 66-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സീയിലൂടെ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ റാഫേല്‍ ലീയോ ടീമിന് 3-2ന്റെ ലീഡും നല്‍കി. യുവന്റസിന്റെ എല്ലാ പ്രതീക്ഷയും തകര്‍ത്തുകൊണ്ട് ആന്റെ റെബിച്ച് 4-2ന് കളി സ്വന്തമാക്കി.

Related post