• October 23, 2021

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി;മുഖ്യമന്ത്രി

 വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി;മുഖ്യമന്ത്രി

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കഴിക്കേണ്ട ഗുളിക എന്ന നിലയില്‍ ഒരു ശബ്ദ സന്ദേശം ഡോക്ടറുടേത് എന്ന രീതിയില്‍ പ്രചരിക്കുന്നു. കൊവിഡ് പ്രതിരോധം സംബന്ധിച്ച് വ്യാജ മൊബൈല്‍ ആപ്പുകള്‍ ഉണ്ടാകുന്നു. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഔചിത്യപൂര്‍ണമായ ജാഗ്രത പാലിക്കണം. സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പ്രചാരണം തടയാന്‍ പൊലീസ് ഇടപെടല്‍ ശക്തിപ്പെടുത്തും.

കാസര്‍ക്കോട്ട് ചില മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് രോഗസാദ്ധ്യതയുണ്ടോ എന്നത് ആശങ്കയുണ്ട് അവിടെ രണ്ട മാദ്ധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗം സ്ഥീകിരീകരിച്ചിട്ടുണ്ട്. വിഷയം എല്ലാവരും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. പത്രപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ എവിടെയൊക്കെ പടരുമെന്നത് ആശങ്കയുള്ള കാര്യമാണ്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post