• October 22, 2021

ബോളിവുഡ് താരം ഇംതിയാസ് ഖാന്‍ അന്തരിച്ചു

 ബോളിവുഡ് താരം  ഇംതിയാസ് ഖാന്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ഇംതിയാസ് ഖാന്‍ അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ അംജത് ഖാന്റെ സഹോദരനാണ് ഇംതിയാസ് ഖാന്‍.

1973 ല്‍ പുറത്തിറങ്ങിയ യാദോം കി ബാരാത്ത്‌ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇംതിയാസിനെ ശ്രദ്ധേയനാക്കിയത്. ഇരുപതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ഇംതിയാസ് ഖാന്‍. ധര്‍മാത്മ, ദക് ബംഗ്ലാ, ദയവാന്‍, മഹാ ബദ്മാഷ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

ജാവേദ് ജഫ്രി, അഞ്ജു മഹേന്ദ്രൂ എന്നിവരടക്കമുള്ള ചലച്ചിത്ര താരങ്ങള്‍ ഇംതിയാസ് ഖാനെ ഓര്‍മിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിപ്പെഴുതിയിട്ടുണ്ട്.

നടി കൃതിക ദേശായിയാണ് ഭാര്യ. മകള്‍ അയ്ഷ ഖാന്‍.

Related post