• June 24, 2021

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചു

 നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച  കേസിലെ വിചാരണ നടപടികൾ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു.  ക്രോസ് വിസ്താരം മൂന്ന് ദിവസമായി നടക്കും.

ഈ  കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച് 24ന് നിര്‍ത്തിവെച്ചിരുന്നു. ലോക്ക്ഡൗൺ   പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ  നടപടികള്‍ തൽക്കാലത്തേക്ക്  നിര്‍ത്തിവെച്ചത്.

നടിയുടെ സഹോദരന്‍, സുഹൃത്ത് രമ്യാ നമ്പീശൻ, സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരം  നടക്കും. സിദ്ദീഖിന‍െ നേരത്തെ വിസ്തരിക്കാൻ  തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.  ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നീട്ടിയത്.  

ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ലോക്ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു.

Related post