• August 2, 2021

സുന്ദരിയായി സുമംഗലിയായി ഭാമ; വിവാഹ ചിത്രങ്ങള്‍ കാണാം

 സുന്ദരിയായി സുമംഗലിയായി ഭാമ; വിവാഹ ചിത്രങ്ങള്‍ കാണാം

നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍.
സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങിയ താരങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്‍.

കുടുംബ സുഹൃത്തും ദുബായില്‍ ബിസിനസുകാരനുമാണ് അരുണ്‍ ജഗദീശ്. കൊച്ചിയിലാണ് അരുണ്‍ താമസിക്കുന്നതെങ്കിലും വളര്‍ന്നത് കാനഡയിലാണ്. അടുത്തിടെയാണ് നടി ഭാമ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വനിത മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാമ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

ക്രെഡിറ്റ്:ഫ്രീബേഡ് എന്‌റര്‍ടെയിന്‍മെന്‌റ

അടുത്തിടെ നടി തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടി തന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

Related post