• June 18, 2021

പിറന്നാള്‍ മധുരത്തില്‍ ഭാവന

 പിറന്നാള്‍ മധുരത്തില്‍ ഭാവന

മലയാളികളുടെയും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെയും പ്രിയതാരം ഭാൃവനയ്ക്ക് ഇന്ന് പിറന്നാള്‍. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന മലയാളികളുടെ പ്രിയ നടി ഭാവനയ്ക്ക് മഞ്ജു വാര്യര്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു. ‘ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്. മഞ്ജുവിനെ കൂടാതെ നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകള്‍ നേര്‍ന്നു. ഭാവന തൃശൂരിലെ വീട്ടിലാണ് ഹോം ക്വാറന്റീനില്‍ കഴിയുന്നത്.

Related post