• June 18, 2021

ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍

 ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍

ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം ഷംന കാസിമിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്. പ്രതികള്‍ക്ക് സിനിമ മേഖലയിലെ അടക്കം ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. പതിനഞ്ച് കേസുകളില്‍ സംഘത്തിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കി.

Related post