• October 26, 2021

കുഞ്ഞു രാജകുമാരിയ്‌ക്കൊപ്പം ദിവ്യ ഉണ്ണി

 കുഞ്ഞു രാജകുമാരിയ്‌ക്കൊപ്പം ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഐശ്വര്യ എന്നാണ് രാജകുമാരിയുടെ പേരെന്ന് ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജനുവരി 14 നാണ് ദിവ്യയുടെയും അരുണിന്‌റേയും ജീവിതത്തിലേക്ക് ഐശ്വര്യ എത്തിയത്. താരം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്.

2018 ഫെബ്രുവരിയിലാണ് ദിവ്യയുടെയും അരുണിന്‌റേയും വിവാഹം. ഇരുവരും അമേരിക്കയിലാണ് താമസം. അരുണ്‍ ഹുസ്‌ററൂണില്‍ എന്‍ജിനിയറാണ്. ദിവ്യ അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തുകയാണ്.

ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്.

ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിലെത്തുന്നത് 1996 ല്‍ കല്യാണ സൗഗന്ധികം എന്ന സിനിമയലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മുസാഫിര്‍ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 50 ലധികം സിനിമകളില്‍ അഭിയിച്ചിട്ടുണ്ട്.

Related post