• October 16, 2021

കോവിഡ് 19; ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു

 കോവിഡ് 19;  ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു

അമേരിക്കന്‍ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ (52)
കോവിഡ് 19 ബാധിച്ച് മരിച്ചു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ആദം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗ്രാമി എമ്മി പുരസ്‌കാര ജേതാവായ ആദം ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകനാണ്. നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ടോം ഹാങ്ക്‌സ് തന്നെയാണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.

Related post