• June 15, 2021

വിട നല്‍കി വീര നായകന്‍; എം.പി.വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

 വിട നല്‍കി വീര നായകന്‍; എം.പി.വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

എം.പി.വീരേന്ദ്രകുമാറിന്റെ സംസ്‌കാരം കല്‍പറ്റ പുളിയാര്‍മലയില്‍ നടന്നു. മകന്‍ എം.വി.ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്‌കാരം. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും കെ.കൃഷ്ണന്‍കുട്ടിയും ചടങ്ങിനെത്തി.
ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ അന്ത്യം. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ നിന്ന് 11 മണിയോടെ മൃതദേഹം വഹിച്ചുളള വാഹനം വീരേന്ദ്ര കുമാറിന്റെ സ്വദേശമായ കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു. പൊതുദര്‍ശനത്തിനു ശേഷം 4.40-ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. അഞ്ചുമണിയോടെ മകന്‍ എം വി ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നിബന്ധനകള്‍ ഉണ്ടായിരുന്നു. ആദര സൂചകമായി ഇന്ന് വൈകീട്ട് നാലു മുതല്‍ ഏഴ് മണിവരെ കോഴിക്കോട് നഗരത്തില്‍ കടകള്‍ അടച്ചിടും.

Related post