• June 24, 2021

യു എ ഇ ഔദ്യോഗിക വാര്‍ത്താ എജന്‍സി വാം മലയാളത്തിലും

 യു എ ഇ ഔദ്യോഗിക വാര്‍ത്താ എജന്‍സി വാം മലയാളത്തിലും

യു എ ഇ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വാം മലയാളത്തിലും സേവനം ആരംഭിച്ചു. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ബംഗാളി, ഇന്തോനേഷ്യന്‍, പഷ്തൂ എന്നീ ഭാഷകളാണ് ഉള്‍പ്പെടുത്തിയത്. ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ നേരത്തേ വാം വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഹിന്ദിക്ക് പുറമേ മലയാളം മാത്രമാണുള്ളത്. ബംഗാളി, ഉറുദു ഭാഷകളുണ്ടെങ്കിലും അവ ബംഗ്ലാദേശിന്റെയും, പാകിസ്താന്റെയും ഭാഷകള്‍ എന്ന നിലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ ഭാഷകള്‍ സംസാരിക്കുന്ന 551 ദശലക്ഷം ആളുകള്‍ക്ക് കൂടി വാം സേവനം ഉറപ്പാക്കാന്‍ കഴിയുമെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു.

Related post