• December 3, 2021

അഫ്ഗാനിസ്ഥാനില്‍ അഷ്‌റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ്

 അഫ്ഗാനിസ്ഥാനില്‍ അഷ്‌റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ്

അഷ്‌റഫ് ഗനി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി തുടരും. സെപ്റ്റംബര്‍ 28നു നടന്ന തിരഞ്ഞെടുപ്പില്‍ ഗനി 50.64% വോട്ടുകള്‍ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടര്‍ന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ് അഫ്ഗാന്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. 97 ലക്ഷം പേരാണു വോട്ടര്‍പട്ടികയിലുള്ളതെങ്കിലും 18 ലക്ഷം പേര്‍ മാത്രമാണു വോട്ടു ചെയ്തത്. ഒക്ടോബര്‍ 19നു പുറത്തു വിടേണ്ടിയിരുന്ന ഫലം അട്ടിമറി ആരോപണങ്ങള്‍ മൂലം വൈകുകയായിരുന്നു. 39.52% വോട്ടുകള്‍ ലഭിച്ച മുഖ്യ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ല ഫലം തള്ളി. അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു.

Related post