• October 23, 2021

കൊറോണ; തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍, ശസ്ത്രക്രിയ നിര്‍ത്തിവെച്ചു

 കൊറോണ; തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍, ശസ്ത്രക്രിയ നിര്‍ത്തിവെച്ചു

വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയില്‍ ശ്രീചിത്ര ആശുപത്രി. മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളില്‍ ആണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മുപ്പത് ഡോക്ടര്‍മാരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ യാത്രാ വഴി ഇന്ന് പുറത്തുവിട്ടേക്കും. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയതിനെ തുടര്‍ന്ന് ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ പുതുതായി 162 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ പേരൂര്‍ക്കട ആശുപത്രിയിലും ഐസലേഷന്‍ വാര്‍ഡ് തുറന്നു.

Related post