• October 28, 2021

കേരളത്തിനു പിന്നാലെ പഞ്ചാബ് സര്‍ക്കാരുംപൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കി

 കേരളത്തിനു പിന്നാലെ പഞ്ചാബ് സര്‍ക്കാരുംപൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം  പാസാക്കി

പഞ്ചാബ് : കേരളാസര്‍ക്കാരിനു പിന്നാലെ , പഞ്ചാബ് സര്‍ക്കാരും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം നിയമസഭയില്‍ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മുഖ്യ മന്ത്രി ബ്രഹ്മ മോഹിന്ദ്ര പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്.

ഇന്ത്യൻ ഭരണഘടന അടിസ്ഥാനമായ മതേതര തത്വത്തെ നിരാകരിക്കുന്നതാണ് നിയമമെന്ന് പ്രമേയത്തിൽ പറയുന്നു.സി‌എ‌എയുടെ പിന്നിലുള്ള പ്രത്യയശാസ്ത്രം “അന്തർലീനമായി വിവേചനപരമാണ്, ,, നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ഇന്ത്യയുടെ മതേതര സ്വത്വത്തെ സി‌എ‌എ ലംഘിക്കുന്നുവെന്ന് വ്യക്തമാണ്, അതിനാൽ, വിവേചനം ഒഴിവാക്കാൻ സി‌എ‌എ പിൻ‌വലിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കാൻ സഭ തീരുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും പൗരത്വം നൽകുന്നതിലും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കാനും ജനാധിപത്യം വ്യവസ്ഥ ചെയ്യുന്നു , പ്രമേയം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം. 2019 ഡിസംബർ 31 നായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്.. നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.തുട ര്‍ ന്ന് പശ്ചിമ ബംഗാളിലെ മമത ബാനർജിയെപ്പോലുള്ള ബിജെപി ഇതര ഭരണകൂടങ്ങളിലെ മുഖ്യമന്ത്രിമാർ സി‌എ‌എ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ള പഞ്ചാബ്, നിയമസഭയില്‍ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കും വ്യാപിക്കുമെന്നും സൂചനയുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

Related post