• December 3, 2021

കൃഷിയെക്കുറിച്ച് പഠിക്കണോ എങ്കില്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും

 കൃഷിയെക്കുറിച്ച് പഠിക്കണോ എങ്കില്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും

മാറി വരുന്ന കാലാവസഥയ്ക്കനുസരിച്ച് ഏതൊക്കെ കൃഷി രീതി അവലംബിക്കണം ,ഓരോ വിളയും കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , അവയ്ക്ക് ഉപയോഗിക്കേണ്ട വളം രീതികള്‍ , ഇവയൊക്കയെക്കുറിച്ചുള്ള അറിവില്ലായ്മയായിരിക്കാം പലരും കൃഷിയോട് വിമുഖത കാട്ടുന്നത്. എന്നാല്‍ ഈ അറിവില്ലായ്മകള്‍ അറിവുകളാക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി പരിശീലന പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷി വകുപ്പ്.

കൂടുതല്‍ കര്‍ഷകര്‍ക്ക് പുതിയ ആശയങ്ങള്‍ പകരാനും കര്‍ഷകര്‍ക്കിടയിലെ കാര്‍ഷിക അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിശീലനം ഓണ്‍ലൈന്‍ വഴിയാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിന്റയും വിര്‍ച്വല്‍ ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ചേമ്ബറില്‍ വച്ച് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. പരിശീലനം ഓണ്‍ലൈന്‍ വഴി ആക്കുന്നതോടെ കൂടുതല്‍ കാര്‍ഷിക വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കാമെന്ന വിലയിരുത്തലിലാണ് കൃഷി വകുപ്പ്.

കൃഷി മന്ത്രി, കാര്‍ഷികോത്പാദന കമ്മീഷണര്‍, കൃഷി വകുപ്പ് സെക്രട്ടറി, കൃഷി ഡയറക്ടറേറ്റ്, 14 ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുകള്‍, എസ് എഫ് എ സി എന്നിവ ബന്ധിപ്പിച്ചു കൊണ്ടാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടികളും കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥ തല യോഗങ്ങളും ഓണ്‍ലൈനായി നടത്താനുള്ള സംവിധാനം നിലവില്‍ വന്നു.

പരിശീലന കേന്ദ്രങ്ങളിലേക്ക് ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിച്ച ശേഷം കര്‍ഷകര്‍ക്ക് ഇത് സംബന്ധിച്ച വിവരം കൈമാറും. കര്‍ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിക്കായി കൃഷി ഡയറക്ടറേറ്റില്‍ വിര്‍ച്വല്‍ ക്ലാസ് റൂം ഒരുക്കിയിട്ടുണ്ട്. വീഡിയോകോണ്‍ഫറന്‍സ്, വിര്‍ച്വല്‍ ക്ലാസ് റൂം സംവിധാനങ്ങള്‍ കൃഷി വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ കൂടി വ്യാപിപിച്ചാണ് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക.

Related post