• May 14, 2021

എയര്‍ ഇന്ത്യ വിമാനം ചൈനയിലേക്ക്

 എയര്‍ ഇന്ത്യ വിമാനം ചൈനയിലേക്ക്

ചൈനയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ചൈനയിലേക്ക്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള അനുമതി ചൈന നല്‍കി.

അനുമതിയില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തിരിച്ചെത്തുന്നവരെ പതിനാലു ദിവസം ഐസലേഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വുഹാനിലെ മലയാളികള്‍ക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാന്‍ നോര്‍ക്ക നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related post