• July 28, 2021

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എയര്‍ ഇന്ത്യ

 കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എയര്‍ ഇന്ത്യ

വാങ്ങാന്‍ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ആറ് മാസത്തിനുള്ളില്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ സര്‍വീസ് നിര്‍ത്തിയ 12 നാരോ ബോഡി പ്ലെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ എയര്‍ ഇന്ത്യക്ക് ഫണ്ട് ആവശ്യമാണ്. നിലവില്‍ 60,000 കോടി രൂപയ്ക്കടുത്ത് കടമുണ്ട് കമ്പനിക്ക്. മാസങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യ സ്വകാര്യവത്കരണം പ്രഖ്യാപിച്ചെങ്കിലും ഓഹരി വാങ്ങാന്‍ കമ്പനികളെത്തുന്നില്ല. ഈ സാഹചര്യത്തില്‍ ജെറ്റ് എയര്‍വേയ്സിനെ പോലെ എയര്‍ ഇന്ത്യയും അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

2018-19ല്‍ 8556.35 കോടി രൂപയാണ്. എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രതീക്ഷിച്ച പോലെയുള്ള ആകര്‍ഷണം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനിയോട് വിപണിക്ക് ഉണ്ടായില്ല. വിറ്റഴിക്കലിന്റെ ഭാഗമായി ലണ്ടനിലും സിംഗപ്പൂരിലും നടത്തിയ റോഡ് ഷോകളോടുള്ള പ്രതികരണം തീര്‍ത്തും നിരാശാജനകമയിരുന്നു.

2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സര്‍ക്കാര്‍ പറയുന്നു. 2012-ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.

നഷ്ടത്തിലായ രാജ്യാന്തര വിമാന കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കാനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ നടപടികളുള്ളത്. എന്നാല്‍ ഇതുവരെ ആരും തന്നെ ഭീമനഷ്ടത്തിലുള്ള ഈ കമ്പനി വാങ്ങാന്‍ തയ്യാറായി എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍പ്പനക്ക് തീരുമാനിച്ചിരുന്നെങ്കിലും സമാനസ്ഥിതിയായിരുന്നു.

Related post