• December 3, 2021

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വീണ്ടും കൂടി, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

 ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വീണ്ടും കൂടി, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണവും കൂടിയ താപനിലയും കാറ്റിന്റെ വേഗതയും ന്യൂഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു..ചൊവ്വാഴ്ച, വായു ഗുണനിലവാര സൂചിക 400 രേഖപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇത് ആരോഗ്യകരമായ ആളുകളെ ബാധിക്കുകയും നിലവിലുള്ള രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നതാണ്.

2.5 മൈക്രോണ്‍ അല്ലെങ്കില്‍ അതില്‍ താഴെയുള്ള വായു നിലവാര സൂചിക (പിഎം 2.5) ഇത് ശ്വാസകോശത്തിലേക്ക് തുളച്ചുകയറുകയും രക്തവ്യവസ്ഥയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത്തരം അവസ്ഥ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും കാരണമാകും.

വായുവിന്റെ ഗുണനിലവാര സൂചിക മോശമായതു കൊണ്ട് തന്നെ ആരോഗ്യപരമായ അപകടസാധ്യതകളുള്ളവര്‍ പുറത്തിറങ്ങുന്നത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ശൈത്യകാലമായതുകൊണ്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. നവംബറില്‍ സൂചിക 500 കടന്നപ്പോള്‍ സ്‌കൂളുകള്‍ നാല് ദിവസത്തേക്ക് അടച്ചിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന മോണിറ്റര്‍ സഫാര്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മഴ പ്രവചിക്കുന്നുണ്ട്. മഴ മലിനീകരണ തോത് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Related post