• October 21, 2021

വിമാനടിക്കറ്റ് തുക തിരിച്ചു കൊടുക്കണം :കേന്ദ്രം

 വിമാനടിക്കറ്റ് തുക തിരിച്ചു കൊടുക്കണം :കേന്ദ്രം

വിമാനയാത്ര ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കാന്‍ വിമാനകമ്പനികളോട് കേന്ദ്ര വ്യാമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം.

മാര്‍ച്ച് 25 ന് ശേഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മെയ് 3 വരെയുള്ള കാലയളവിലെ ആഭ്യന്തര വിദേശ യാത്രകളുടെ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കാന്‍ ആണ് നിര്‍ദേശം. 3 ആഴ്ചക്കുള്ളില്‍ തിരികെ നല്‍കണം. അതെ സമയം ലോക്ക് ഡൗണ്‍ തീയതികളിലെ യാത്രക്കായി മാര്‍ച്ച് 25 ന് മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്ക് തുക തിരികെ ലഭിക്കില്ല.

നേരത്തേ ടിക്കറ്റ് തുക മുഴുവനും കമ്പനികള്‍ അവരുടെ വാലറ്റുകളിലേക്ക് മാറ്റിയിരുന്നു. തുക തിരികെ തരില്ല എന്നും, ഒരു വര്‍ഷത്തിനകം വേണമെങ്കില്‍ അധിക തുക നല്‍കാതെ യാത്ര അനുവദിക്കാം എന്നുമായിരുന്നു വിമാനകമ്പനികളുടെ വാദം.

Related post