• October 21, 2021

കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വഴിയൊരുക്കി എയര്‍ടെല്ലും ജിയോയും

 കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വഴിയൊരുക്കി എയര്‍ടെല്ലും ജിയോയും

കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വഴിയൊരുക്കി എയര്‍ടെല്ലും ജിയോയും. ജിയോ ഉപഭോതാക്കള്‍ക്ക് മൈ ജിയോ ആപ്ലിക്കേഷന്‍ വഴി രോഗ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. നിങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇത്തരത്തില്‍ അറിയിപ്പുകള്‍ ലഭിക്കുന്നത് . കൊറോണ വൈറസ്- ഇന്‍ഫോ ആന്റ് ടൂള്‍സ് എന്നാണ് ഇതിന്റെ പേര്. കോവിഡിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും ഇവിടെ ഉപഭോതാക്കള്‍ക്ക് ലഭ്യമാണ്

അപ്പോളോ ആശുപത്രിയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ തങ്ങളുടെ ഉപഭോതാക്കള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കുവാന്‍ വഴിയൊരുക്കുന്നത്. അപ്പോളോ 247 എന്നാണ് ഈ ഓപ്ഷന്റെ പേര്. കേന്ദ്ര മന്ത്രാലയം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ടൂള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Related post