• October 26, 2021

പഴകുംതോറും വീര്യമേറുന്ന ഐശ്വര്യയുടെ സൗന്ദര്യം

 പഴകുംതോറും വീര്യമേറുന്ന ഐശ്വര്യയുടെ സൗന്ദര്യം

ലോക സുന്ദരി എന്ന വാക്കിന് പ്രതിരൂപമായി കാലമെത്ര കഴിഞ്ഞാലും ഇന്ത്യക്കാരുടെ മനസ്സില്‍ തെളിയുന്ന ഒറ്റ മുഖമേയുള്ളൂ. ഐശ്വര്യ റായ്. സൗന്ദര്യത്തിന്‌റെ പ്രതിരൂപമാണ് ആഷ്. രണ്ടര പതിറ്റാണ്ടിലേറെയായി ആ സൗന്ദര്യം മങ്ങാതെ നില നില്‍ക്കുന്നു. ര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴും, ഓരോ വര്‍ഷവും പുതിയ ലോകസുന്ദരികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും നമ്മുടെയെല്ലാം മനസ്സില്‍ ഐശ്വര്യയോളം സ്ഥാനം അവര്‍ക്കൊന്നുമില്ല.

View this post on Instagram

❤️

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, രാജ്യാന്തര വേദികളിലെ റെഡ് കാര്‍പെറ്റില്‍ പലപ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ‘ബ്യൂട്ടി ക്വീന്‍’ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ‘ഐക്കണിന്’. പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് രണ്ടര ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്‌ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’.

ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പലര്‍ക്കും വാക്കുകള്‍ കൂടി തികയാറില്ല. സംവിധായകര്‍ക്കാകട്ടെ, സഹതാരങ്ങള്‍ക്കാകട്ടെ, ആരാധകര്‍ക്കാകട്ടെ സൗന്ദര്യത്തിന്റെ പര്യായം അന്നും ഇന്നുമെല്ലാം ഐശ്വര്യ തന്നെ. ഈ മുന്‍ ലോകസുന്ദരിയുടെ ഓരോ ചിത്രവും വലിയ കരഘോഷത്തോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്വീകരിക്കുന്നത്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഫറോക് ചോതിയ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ഐശ്വര്യയുടെ ഒരു ചിത്രം അദ്ദേഹം പങകുവെച്ചപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായി. 199ലെയാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. എശ്വര്യയുടെ അഭൗമ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് നിരവധി പേര്‍ ഇന്‍സ്റ്റാഗ്രാമില്‍ കമന്റിട്ടു. ”ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ തന്നെ” എന്ന് ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്സ് കമന്റിട്ടു.

കറുത്ത ജംപ്സ്യൂട്ടും ചോക്കറും ധരിച്ച് ക്യാമറയിലേക്ക് നോക്കാതെ ഇരിക്കുന്ന ഐശ്വര്യയുടെ ഈ ക്ലാസിക് ചിത്രത്തിന് കമന്റുമായി നിരവധി പേരെത്തി. അടുത്തിടെ മകള്‍ ആരാധ്യ ബച്ചനൊപ്പം വീട്ടില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എടുത്ത ഒരു ചിത്രം ഐശ്വര്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. വന്‍ സ്വീകരണമാണ് ആരാധകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. അതുല്‍ മഞ്ജരേക്കറുടെ ഫനേ ഖാനിലാണ് ഐശ്വര്യ റായ് ബച്ചന്‍ ഏറ്റവും അവസാനമായി അഭിനയിച്ചത്. ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം സര്‍വേഷ് മേവാര സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുനിലും പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് ഈ ബോളിവുഡ് സുന്ദരി. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കി മണി രത്നം ഒരുക്കുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിനു വേണ്ടിയും ഐശ്വര്യ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

സിനിമയോടുള്ള പോസിറ്റീവ് ആയ സമീപനവും സ്ഥിരോത്സാഹവുമെല്ലാം അണുവിട വ്യത്യാസം വരാതെ ഐശ്വര്യ ഇപ്പോഴും കൊണ്ടു നടക്കുകയാണ്. മുന്നിലെത്തുന്ന ഓരോ ആരവങ്ങളെയും ആരാധകവൃന്ദത്തേയും സ്നേഹത്തോടെയും സന്തോഷത്തോടെയും വരവേല്‍ക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ട് സ്നേഹവും കരുതലുമുള്ള ഭാര്യ, വാത്സല്യവതിയായ അമ്മ തുടങ്ങിയ വിശേഷണങ്ങള്‍ കൂടി ആ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി എന്നു മാത്രം

‘സൗന്ദര്യമോ ഫിറ്റ്നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല. ഓരോന്നും അതിന്റേതായ അധ്വാനം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്,” ഐശ്വര്യയുടെ ഈ വാക്കുകളില്‍ പോലുമുണ്ട് ജീവിതവീക്ഷണങ്ങളിലെ വ്യക്തത.

Related post