• December 3, 2021

തായ്‌ലാന്‍ഡിലുള്ള സഹോദരിയുടെ ചിത്രം പങ്കുവെച്ച് ഐശ്വര്യ ലക്ഷമി

 തായ്‌ലാന്‍ഡിലുള്ള സഹോദരിയുടെ ചിത്രം  പങ്കുവെച്ച് ഐശ്വര്യ ലക്ഷമി

മലയാളത്തിന്‌റെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷമി. ആദ്യ ചിത്രത്തില്‍ തന്നെ ആരാധകരെ നേടിയെടുത്ത താരത്തിന്‌റെ വിശേഷങ്ങളെല്ലാം ആരാധകര്‍ പിന്തുടരാറുണ്ട്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്‌റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഐശ്വര്യയ്ക്കായി.

ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ബ്രദേര്‍സ് ഡേ തുടങ്ങിയ ചിത്രങ്ങളെ കടന്ന് തമിഴിലേക്കും എത്തിയിരിക്കുന്നു. വിശാലിനൊപ്പം തമിഴില്‍ ആക്ഷന്‍ എന്ന അരങ്ങേറ്റ ചിത്രം.


മണിരത്‌നത്തിന്‌റെ സ്വപ്‌ന ചിത്രമായ പൊന്നിയില്‍ സെല്‍വനിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷമി അവതരിപ്പിക്കുന്നത്. ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജോഷ് എന്നിങ്ങനെ മൂന്ന് ഐശ്വര്യമാരാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തയ്‌ലാന്‍ഡിലാണ് താരം.

താരത്തിന്റെ തായിലന്റ് ഹെയര്‍ സ്‌റ്റൈലും ആരാധക ശ്രദ്ധ നേടുന്നുണ്ട്. മുന്‍ വശത്തേയ്ക്ക് മുടി അല്‍പം വെട്ടിയിട്ട് തായിലന്‍ഡ് സ്‌റ്റൈലിലായിരുന്നു താരത്തിന്റെ ലുക്ക്. തായ് ലന്‍ഡിലുളള എന്റെ കസിന്‍ ഐഷുങ്കയെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Related post