• December 3, 2021

ഉന്നാവ് സംഭവം കത്തിപടരുന്നു , സര്‍ക്കാരിനെതിരെ രംഗത്തിറങ്ങി അഖിലേഷ് യാദവും

 ഉന്നാവ് സംഭവം കത്തിപടരുന്നു , സര്‍ക്കാരിനെതിരെ  രംഗത്തിറങ്ങി അഖിലേഷ് യാദവും

ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ്. നിയമസഭയുടെ മുമ്പില്‍ കുത്തിയിരുന്നാണ് അഖിലേഷ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥ് രാജിവയ്ക്കണമെന്നാണ് ആവശ്യം.

ഇത് അത്യധികം കുറ്റകരമായ സംഭവമാണ്. ഇത് കറുത്ത ദിനമാണ്. ഈ ബിജെപി സര്‍ക്കാരിന് കീഴില്‍ ആദ്യമായല്ല ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്.
ഉത്തരപ്രദേശ് മുഖ്യമന്ത്രി. ഹോം സെക്രട്ടറി, ഡിജിപി എന്നിവര്‍ ഇതുവരെയും രാജിവച്ചിട്ടില്ല, നീതി ലഭിക്കുകയില്ല. ഉന്നാവ് സംഭവത്തില്‍ സംസ്ഥാനത്തുടനീളം അനുശോചന സമ്മേളനം നടത്തുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്റെ വീട്ടിലെത്തിയ യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ റായ് ബറേലി കോടതിയില്‍ വിചാരണയ്ക്കായി പോകുമ്പോഴാണ് യുവതി വീണ്ടും ആക്രമിക്കപ്പെട്ടത്. കേസില്‍ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം.90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ്തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയതായാണ് വിവരം.

ഡോ ശലഭ് കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസില്‍ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികള്‍. ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.

Related post