• July 27, 2021

“ചിലപ്പോള്‍ നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക” ഭാര്യയ്ക്ക് കിടിലന്‍ സമ്മാനം നല്‍കി അക്ഷയ് കുമാര്‍

 “ചിലപ്പോള്‍  നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക”    ഭാര്യയ്ക്ക്  കിടിലന്‍ സമ്മാനം നല്‍കി  അക്ഷയ് കുമാര്‍

സവാളയുടെ വില തെല്ലൊന്നുമല്ല ജനങ്ങള്‍ക്ക് തലവേദനയുണ്ടാക്കിയിരിക്കുന്നത്. അതേസമയം കുതിച്ചുയരുന്ന ഉള്ളിവില ട്രോളുകളിലും മുന്‍പന്തിയിലാണ് .കല്യാണത്തിനാവട്ടെ , പിറന്നാളിനാവട്ടെ സമ്മാനങ്ങളായി ഉള്ളി വരെ നല്‍കിയ കഥയും വേറെ .എന്നാല്‍ ഈ ട്രെന്‍ഡ് ഇപ്പോള്‍ സെലിബ്രേറ്റികളും ഏറ്റെടുത്തിരിക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും ഒട്ടും പുറകിലല്ല. ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക്’ അക്ഷയ് കുമാര്‍ നല്‍കിയ ‘വിലയേറിയ’ സമ്മാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സവാള കൊണ്ടുള്ള കമ്മല്‍ സെറ്റാണ് ട്വിങ്കിളിന് അക്ഷയ് കുമാര്‍ നല്‍കിയത്. തന്റെ ഇന്‍സ്‌ററഗ്രാം പോസ്‌ററിലൂടെ ട്വിങ്കിള്‍ അത് പങ്കുവച്ചു.

”കപില്‍ ശര്‍മ ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഈ സ്‌നേഹസമ്മാനം നല്‍കിയതെന്നും ട്വിങ്കിള്‍ പറയുന്നു. ‘ എന്റെ പങ്കാളി കപില്‍ ശര്‍മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്യിപ്പിക്കുമെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാല്‍ ഞാനിതു നിനക്കായി കൊണ്ടുവന്നു. ചിലപ്പോള്‍ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക,” എന്ന കുറിപ്പോടെയാണ് ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്വിങ്കിള്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മിസ്സിസ് ഫണ്ണിബോണ്‍സ് എന്ന് വിളിപ്പേരുള്ള ട്വിങ്കിള്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്റെ ഭര്‍ത്താവിനെക്കുറിച്ചും ,അവരുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ പോസ്റ്റ് ചെയ്യാനും അവര്‍ മടിക്കാറില്ല.

Related post