• August 3, 2021

അല്‍മല്ലുവിലെ മനോഹര പ്രണയഗാനം എത്തി; വീഡിയോ കാണാം

 അല്‍മല്ലുവിലെ മനോഹര പ്രണയഗാനം എത്തി; വീഡിയോ കാണാം

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അല്‍മല്ലു. ചിത്രത്തിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് രഞ്ജിന്‍. ശ്വേത മോഹനും കെ.എസ്.ഹരിശങ്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു.


മലയാള സിനിമയില്‍ പ്രവാസ ലോകത്തിന്റെ വോറിട്ട കഥയുമായാണ് അല്‍മല്ലു എത്തുന്നത്. ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം.

ബോബന്‍ സാമുവല്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ നമിതയെ കൂടാതെ മിയ ജോര്‍ജും ശക്തമായ നെഗറ്റീവ് റോളില്‍ എത്തുന്നുണ്ട്. സിദ്ധിഖ്, ലാല്‍, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു എബ്രഹാം,രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് മേനോനാണ് ഛായാഗ്രഹണം. ജനുവരി 10നാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്.

Related post