• June 24, 2021

ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

 ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

 ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം. 2016 ല്‍ എഎഫ്.സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ.

Related post