• July 31, 2021

അള്‍ജീരിയയ്ക്ക് പുതിയ പ്രധാനമന്ത്രി

 അള്‍ജീരിയയ്ക്ക് പുതിയ പ്രധാനമന്ത്രി

അബ്ദെലാസിസ് ജെറാഡ് ഇനി അള്‍ജീരിയയുടെ പുതിയ പ്രധാനമന്ത്രി. പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബ്ബൗണാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.

1994 മുതല്‍ 1997 വരെ ലിയാമിന്‍ സീറോവല്‍ പ്രസിഡന്റായിരുന്ന കാലത്ത് സെക്രട്ടറി ജനറലായും, 1992 മുതല്‍ 1994 വരെ അന്നത്തെ ഇടക്കാല പ്രസിഡന്റ് അലി കാഫിയുടെ നയതന്ത്ര ഉപദേശകനായും ജെറാഡ് സേവനമാനുഷ്ടിച്ചിട്ടുണ്ട്.

നിലവിലെ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന സാബ്രി ബൗക്കാദൂമിന് പകരക്കാരനായാണ് അബ്ദെലാസിസ് ജെറാഡിന്റെ നിയമനം. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് പ്രസിഡന്റ് ജെറാഡിനെ ചുമതലപ്പെടുത്തിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് സ്റ്റേറ്റ് റേഡിയോ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ അധികാരികള്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് തന്റെ ആദ്യപരസ്യ പ്രസ്താവനയിലൂടെ അബ്ദെലാസിസ് ജെറാഡ് അറിയിച്ചു.

Related post