• October 26, 2021

അതീവ സുന്ദരിയായി ആരാധകരുടെ മനം കവര്‍ന്ന് ആലിയ

 അതീവ സുന്ദരിയായി ആരാധകരുടെ മനം കവര്‍ന്ന് ആലിയ

സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് നിശയില്‍ ആരാധകരെ വീഴ്ത്തി ആലിയ ഭട്ട്. മുംബൈയില്‍ നടന്ന സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് നിശയിലാണ് ബോളിവുഡ് താരങ്ങള്‍ റെഡ്കാര്‍പ്പറ്റില്‍ എത്തിയത്.
സബ്യാസാചി ഡിസൈന്‍ ചെയ്ത പരമ്പരാഗത വസ്ത്രമായ സാരിയായിരുന്നു ആലിയ അണിഞ്ഞത്. മനോഹരമായ സാരിയില്‍ ക്യൂട്ടായി ചിരിച്ച്‌കൊണ്ട് ആരാധകരെ മയക്കിയിരിക്കുകയാണ് താരം.

റെഡ്കാര്‍പെറ്റില്‍ പുതിയ മേക്കോവറിലാണ് ദീപിക പദുക്കോണ്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ ഡിസൈനര്‍ അലക്‌സ് പെരി ഡിസൈന്‍ ചെയ്ത ബ്ലാക്ക് വസ്ത്രത്തിലാണ് ദീപിക റെഡ്കാര്‍പെറ്റിലെത്തിയത്. സെയ്ഫിന്റെ മകള്‍ സാറ അലി ഖാനാകട്ടെ മോഡേണ്‍ ലുക്കിലാണ് റെഡ്കാര്‍പെറ്റിലെത്തിയത്.

കാര്‍ത്തിക് ആര്യന്‍, ആയുഷ്മാന്‍ ഖുറാന, അനന്യ പാണ്ഡെ, ഭൂമി പട്‌നാക്കര്‍, ക്രിതി സനോന്‍, യാമി ഗൗതം, തപ്സി പന്നു തുടങ്ങി നിരവധി താരങ്ങള്‍ അവാര്‍ഡ് നിശയ്‌ക്കെത്തി. ചടങ്ങില്‍ രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും മികച്ച നടനും നടിക്കുമുളള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഗല്ലി ബോയ് എന്ന ചിത്രത്തിലെ അഭിനയമാണ് ഇരുവര്‍ക്കും അവാര്‍ഡ് നേടിക്കൊടുത്തത്.

Related post