• August 2, 2021

ക്ഷുഭിതനായി അച്ഛന്‍; ആശ്വസിപ്പിച്ച് ആലിയ

 ക്ഷുഭിതനായി അച്ഛന്‍; ആശ്വസിപ്പിച്ച് ആലിയ

മകളുടെ പുസ്തക പ്രകാശനത്തിന് മഹേഷ് ഭട്ടിന്റെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു.
പുസ്തക പ്രകാശന ചടങ്ങില്‍ പൊട്ടിത്തെറിച്ച് പിതാവും സംവിധായകനുമായ മഹേഷ് ഭട്ട്. പുസ്തക പ്രകാശനത്തിനു ശേഷമുള ചോദ്യോത്തര വേളയിവായിരുന്നു മഹേഷ് ഭട്ട് ക്ഷുഭിതനായത്.നിയന്ത്രണംവിട്ട മഹേഷ് ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു. ആലിയയും ഭാര്യ സോണി റസ്ദാനും അദ്ദേഹത്തെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയായിരുന്നു ഫലം.

സൊസൈറ്റിയുമായി ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നു മഹേഷ് ഭട്ടിനെ ചൊടിപ്പിച്ചത് . വളരെ ദേഷ്യത്തോടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത് . കുപിതനായി സംസാരിക്കുന്നതിനിടെ ആലിയ പപ്പാ എന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇതൊന്നും കേള്‍ക്കാതെ വീണ്ടും സാസാരിക്കുകയായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞിരുന്നതല്ലേ എന്നും ആലിയ ചോദിക്കുന്നുമുണ്ട്.

പുസ്തക പ്രകാശനത്തിന് കുടുംബം ഒന്നടങ്കം എത്തിയിരുന്നു. ആലിയ ഭട്ട്, അമ്മ സോണി റസ്ദാന്‍, പൂജ ഭട്ട്, ഷഹീര്‍ ഭട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിഷാദ രോഗത്തെ കുറിച്ചും സഹോദരിയുടെ പോരാട്ടത്തെ കുറിച്ചും ആലിയ സംസാരിച്ചിരുന്നു. ഐ ഹാവ് നെവര്‍ ബീന്‍( ആണ്‍) ഹാപ്പിയര്‍ എന്ന പുസ്തകത്തിലാണ് ഷാഹീന്‍ ഭട്ട് തന്റെ വിഷാദനാളുകളെ കുറിച്ച് തുറന്ന് എഴുതിയത്.

Related post