• July 27, 2021

ഡല്‍ഹിയില്‍ വാഹനങ്ങള്‍ തകര്‍ത്തത് പോലീസ്; വീഡിയോ പുറത്ത്

 ഡല്‍ഹിയില്‍ വാഹനങ്ങള്‍ തകര്‍ത്തത് പോലീസ്; വീഡിയോ പുറത്ത്

ഞായറാഴ്ച അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍ പൊലീസുദ്യോഗസ്ഥര്‍ തല്ലിത്തകര്‍ക്കുന്ന വിഡിയോയാണു പുറത്തുവന്നത്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലിഗഡിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെയാണു പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തെരുവുയുദ്ധത്തില്‍ കലാശിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീയിട്ടുനശിപ്പിച്ചു. എന്നാല്‍ പൊലീസിനെ ആക്രമിച്ചതു പുറത്തുനിന്നെത്തിയവരാണെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനു പിന്നാലെ അനുമതിയില്ലാതെ ക്യാംപസില്‍ കടന്ന പൊലീസ് 100 ഓളം വിദ്യാര്‍ഥികളെ പിടികൂടി. വിദ്യാര്‍ഥികളെയും ജീവനക്കാരെയും പൊലീസ് മര്‍ദിച്ചതായി സര്‍വകലാശാല അറിയിച്ചു. രാത്രി വൈകി അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയതോടെ ഗേറ്റിനു സമീപത്തു തടയാന്‍ പൊലീസ് ശ്രമിച്ചു. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായി അലിഗഡ് സര്‍വകലാശാല പ്രൊഫസര്‍ അഫീഫുല്ലാ ഖാന്‍ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്

Related post